HOME
DETAILS
MAL
കൈയേറ്റം ചെയ്തതിനു തടവ്
backup
August 18 2016 | 19:08 PM
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാസ്ഥാനാര്‍ഥിയെ കൈയേറ്റം ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകരായ നാലുപേരെ മൂന്നുമാസം തടവിനും 1500 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മലപ്പട്ടം തലക്കോട്ടെ ഒറ്റക്കാട്ടില്‍ പി.പി ഉണ്ണികൃഷ്ണന്, മകന് ബി ഷിനോജ്, പുതിയ പുരയില്‍ ഉണ്ണികൃഷ്ണന്, അയനത്ത് മുകുന്ദന് എന്നിവരെയാണ് ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 20ന് മലപ്പട്ടം ഏഴാംവാര്ഡില് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി ലളിതയെ രാത്രി തലക്കോട് വയല്‍ വാനയശാലയ്ക്കു സമീപം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."