കാട്ടാന ആക്രമണം അതിരപ്പിള്ളിയിൽ അന്തർ സംസ്ഥാനപാത നാട്ടുകാർ അഞ്ച് മണിക്കൂറോളം ഉപരോധിച്ചു
ചാലക്കുടി
അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു.
ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ നേരിട്ടെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ഉപരോധ സമരം അവസാനിപ്പിച്ചത്.
രാവിലെ ആറ് മുതല്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് വന്യജീവി ആക്രമണത്തിന് ശാശ്വത നടപടി വേണമെന്നാവശ്യപ്പെട്ട് വെറ്റിലപ്പാറ 13ല്‍ റോഡ് ഉപരോധിച്ചത്. ഉപരോധ സമരം ശ്രദ്ധയില്‍പ്പെട്ട വനംവകുപ്പ് മന്ത്രി വിഷയം അടിയന്തരമായി പരിശോധിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നൽകി.
ഇതനുസരിച്ച് സമരക്കാരെ അനുനയിപ്പിക്കാന്‍ കലക്ടര്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. എന്നാല്‍ ആര്‍.ഡി.ഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ അയഞ്ഞില്ല. തുടര്‍ന്നാണ് കലക്ടര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് അച്ഛനോടും മുത്തച്ഛനോടുമൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന അഞ്ചുവയസ്സുകാരി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."