അഞ്ച് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഓടിയത് 68 കിലോമീറ്റര്‍
മണ്ണൂത്തി: അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാന്‍ ഓടിയത് 68 കിലോമീറ്റര്‍. അഞ്ചുകിലോമീറ്റര്‍ ദൂരം താണ്ടാന്‍ സാധാരണഗതിയില്‍ എത്ര സമയം വേണം? അഞ്ചു മണിക്കൂര്‍ വരെയാകാമെന്നാണ് കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയവര്‍ക്ക് പറയാനുണ്ടാകുക. കഴിഞ്ഞ ദിവസം അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള വിവാഹവീട്ടിലേക്ക് സദ്യയുമായി എത്താനായി കാറ്ററിങ് സര്‍വീസുകാര്‍ക്ക് വേണ്ടിവന്നത് അഞ്ചു മണിക്കൂറാണ്. വിരുന്നുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണമെത്തിക്കാന്‍ പല വഴികളിലൂടെയായി വാന്‍ സഞ്ചരിച്ചത് 68 കിലോമീറ്റര്‍.
വിവാഹ സദ്യയെത്തുമോയെന്ന ആശങ്കയില്‍ വീട്ടുകാരും വിരുന്നുകാരും കഴിഞ്ഞത് മൂന്നു മണിക്കൂറാണ്. തൃശൂര്‍ പാണഞ്ചേരിയിലെ പവിത്രം കാറ്ററിങ് സര്‍വീസിനെ വിവാഹസദ്യ ഏല്‍പിക്കുമ്പോള്‍ കുതിരാന്‍ ഇത്തരമൊരു വെല്ലുവിളിയാവുമെന്ന് വീട്ടുകാര്‍ വിചാരിച്ചു കാണില്ല. ലാണിയമ്പാറ്റ പാക്കോട സ്വദേശിയുടെ വിവാഹത്തിനാണ് സദ്യയുമായി വാന്‍ ദേശീയപാതയില്‍ കുടുങ്ങിയത്. രാവിലെ 9 മണിക്ക് ശേഷമാണ് മൂഹൂര്‍ത്തമെന്നതിനാല്‍ 10 മണിക്കു ഭക്ഷണമെത്തിക്കാമെന്നായിരുന്നു കാറ്ററിങ് സര്‍വീസ് ഏറ്റത്. പതിനൊന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയാവുമെങ്കിലും ഗതാഗതക്കുരുക്ക് മുന്‍കൂട്ടിക്കണ്ട് എട്ടു മണിക്കു തന്നെ സദ്യയുമായി പുറപ്പെട്ടു.
എന്നാല്‍ വിവാഹ വീടിന് അഞ്ചുകിലോമീറ്റര്‍ മാത്രം അകലെയുള്ള വഴുക്കുപാറയില്‍ എത്തയിതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുകയായിരുന്നു. സദ്യ വൈകാതിരിക്കാന്‍ ചേലക്കര വഴിപോകാന്‍ കാറ്ററിങ് സര്‍വീസ് ജീവനക്കാര്‍ തീരുമാനിച്ചു. തു
ടര്‍ന്നു മണ്ണൂത്തിയിലേക്ക് തിരിച്ചുപോയി. മൂടിക്കോട് ചിറക്കാക്കോട് വടക്കാഞ്ചേരി ചേലക്കര എളനാട് വഴി 68 കിലോമീറ്ററിലേറെ ദൂരം പിന്നിട്ടാണ് വാന്‍ വിവാഹ വീട്ടിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളിയാഴ്ച രാത്രിയില്‍ ചരക്കുലോറി മറിഞ്ഞതു മൂലമായിരുന്നു ഗതാഗതക്കുരുക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."