6,075 പേര്‍ക്ക് കൊവിഡ്; 5,948 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം
തുരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-824, മലപ്പുറം-671, കോഴിക്കോട് -663, കോട്ടയം- 639, പത്തനംതിട്ട- 570, എറണാകുളം -558, തിരുവനന്തപുരം-442, തൃശൂര്‍- 421, ആലപ്പുഴ- 368, കണ്ണൂര്‍- 254, വയനാട് -212, ഇടുക്കി -207, പാലക്കാട് -159, കാസര്‍കോട് -87 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്നിന്ന് വന്ന ഒരാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചു. 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3,867 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം -525, കൊല്ലം- 552, പത്തനംതിട്ട- 224, ആലപ്പുഴ- 257, കോട്ടയം -709, ഇടുക്കി- 354, എറണാകുളം 726, തൃശൂര്‍ -398, പാലക്കാട് -252, മലപ്പുറം- 670, കോഴിക്കോട്- 623, വയനാട്- 263, കണ്ണൂര്‍ -328, കാസര്‍കോട്- 67 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,96,668 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,24,659 പേരാണ് നിരീക്ഷണത്തിലുള്ളത്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. നിലവില്‍ ആകെ 445 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."