തലപ്പത്ത് ആളില്ല; പഠിക്കാന്‍ പുസ്തകവും
കണ്ണൂര്‍: തലപ്പത്താളില്ലാത്തതി നാല്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. കഴിഞ്ഞ മെയ് മാസം വിരമിച്ച വിദ്യാഭ്യാസ ഉപഡയറ്കടര്‍ക്കു ശേഷം ഇതുവരെയായും സര്‍ക്കാര്‍ ആളെ നിയമിച്ചിട്ടില്ല. രാഷ്ട്രീയ നിയമനത്തിലെ വടംവലി കാരണമാണ് പുതിയ നിയമനം വൈകുന്നതെന്നാണ് സൂചന. എ.ഇ.ഒയ്ക്കു പകരം ചുമതല നല്‍കിയാണ് കണ്ണൂരില്‍ ഭരണ നിര്‍വഹണം നടക്കുന്നത്.
സ്‌കൂള്‍ തുറന്ന് രണ്ടരമാസമായിട്ടും ഇതുവരെ പാഠപുസ്തകം പോലും ലഭിക്കാത്ത സ്‌കൂളുകള്‍ ജില്ലയിലുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചു വ്യക്തമായ മറുപടി പറയാനോ നടപടികള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ട ആളുകളില്ല.
ഓണപ്പരീക്ഷ അടുത്തിട്ടും രണ്ട്, മൂന്ന് ക്ലാസിലെ അറബിക്, ഗണിതം പാഠപുസ്തകങ്ങള്‍ കൂത്തുപറമ്പ് ഉപജില്ലയിലെ പല സ്‌കൂളുകളിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുകാരണം നിരവധി വിദ്യാര്‍ഥികളുടെ പഠനം തടസപ്പെട്ടിരിക്കുകയാണ്. പാഠപുസ്തകം എന്നു ലഭിക്കുമെന്നതിനെക്കുറിച്ച് അധികൃതര്‍ മൗനത്തിലാണ്. തിരുവനന്തപുരം സര്‍ക്കാര്‍ പ്രസില്‍ അച്ചടി പുരോഗമിക്കുന്നുവെന്നാണ് അനൗദ്യോഗിക വിശദീകരണം.
ഈ മാസം അവസാനം നടക്കുന്ന ഓണപരീക്ഷയ്ക്കിടെ പുസ്തകം ലഭിക്കുമോയെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പാഠ പുസ്തകം ലഭിക്കാത്തതിനെ ചൊല്ലി തെരുവിലിറങ്ങിയ വിദ്യാര്‍ഥി സംഘടനകളൊക്കെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നിശബ്ദരാണ്. ഇടതു ആഭിമുഖ്യമുളള ഒരു അധ്യാപക സംഘടനയുടെ ഇടപെടലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തു ആളെ നിയമിക്കുന്നത് വൈകിപ്പിക്കുന്നതെന്ന ആരോപണമുണ്ട്.
സര്‍ക്കാരുകള്‍ മാറിവരുന്ന കാലത്ത് തികച്ചും രാഷ്ട്രീയ നിയമനങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിമുതല്‍ മുടിവരെ നടക്കാറുള്ളത്.
വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഉപഡയറക്ടര്‍മാരുടെ പേരും ഫോണ്‍ നമ്പറും പുതുക്കാന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സ്ഥലംമാറിപോയവരുടെയും വിരമിച്ചവരുടെയും പേരുകളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇപ്പോഴും ഇടംപിടിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."