HOME
DETAILS

ട്വിറ്റര്‍ പ്രൊഫൈലില്‍ പേരിനൊപ്പം 'ആന്ദോളന്‍ ജീവി' ചേര്‍ത്ത് മീന കന്ദസ്വാമി; പേരുമാറ്റം പ്രക്ഷോഭകരോടുള്ള പ്രധാനമന്ത്രിയുടെ അവഹേളനത്തിന് മറുപടി

  
backup
February 09 2021 | 07:02 AM

national-meena-kanda-swami-twitter-news321323111

ന്യൂഡല്‍ഹി: ട്വിറ്റര്‍ പ്രൊഫൈലില്‍ പേരിനുമുമ്പില്‍ 'ആന്ദോളന്‍ ജീവി'യെന്ന് ചേര്‍ത്ത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി. രാജ്യസഭയില്‍ പ്രക്ഷോഭകരെ 'ആന്ദോളന്‍ ജീവി' (സമര ജീവി)യെന്ന് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണ് പേരുമാറ്റം.

സോഷ്യല്‍ മീഡിയ മുഴുവന്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭകര്‍ ആന്ദോളന്‍ ജീവികളാണെങ്കില്‍ ബി.ജെ.പിക്കാര്‍ അപ്പോളദി ജീവി(മാപ്പു ജീവി) ആണെന്ന് പരിഹസിക്കുന്നു സോഷ്യല്‍ മീഡിയ. ഗോഡ്‌സെയുടെ ചിത്രം പങ്കുവെച്ചാണ് ഈ പരിഹാസം.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നന്ദിപ്രമേയത്തിന്‍ മേലായിരുന്നു മോദിയുടെ പരിഹാസം. രാജ്യത്ത് പുതിയ ഒരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങള്‍ക്ക് മുമ്പിലും ഇവരെ കാണാം. ആന്ദോളന്‍ ജീവി എന്നാണ് ഇവരുടെ പേര്. - മോദി പരിഹസിച്ചു. ഇവര്‍ പരാന്നഭോജികളാണെന്നും അദ്ദേഹം അവഹേളിച്ചു.

'ബുദ്ധിജീവി എന്നെല്ലാം കേട്ടിട്ടുണ്ട്. കുറച്ചുകാലമായി വലിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. ആന്ദോളന്‍ ജീവി. ഈ വിഭാഗക്കാരെ എല്ലായിടത്തും കാണാനാകും. അഭിഭാഷകരുടെ സമരം, വിദ്യാര്‍ഥികളുടെ സമരം, തൊഴിലാളികളുടെ സമരം എന്നിവയില്‍ മുന്നിലോ പിന്നിലോ ഇവരെ കാണും. അവര്‍ക്ക് സമരമില്ലാതെ ജീവിക്കാന്‍ കഴിയില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണം. അവര്‍ പരാന്നഭോജികളാണ്' മോദി പറഞ്ഞു.

മോദിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്‌പ്പോഴും സമരത്തിന് എതിരായിരുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  13 days ago