പ്രതിപക്ഷത്തെ വിമര്‍ശിച്ചും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭയില്‍ വായിക്കുന്നു. സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ചര്‍ച്ചകള്‍ക്കുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുകയായിരുന്നു.
സഭയിലെത്തിയ ഗവര്‍ണര്‍ക്ക് നേരെ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി. 'ആര്.എസ്.എസ് ഗവര്‍ണര്‍ ഗോ ബാക്ക്' വിളിയോടെയാണ് പ്രതിപക്ഷം ഗവര്‍ണറെ വരവേറ്റത്. പ്രസംഗം വായിച്ചുതുടങ്ങിയതും പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി. സര്‍ക്കാറും ഗവര്‍ണറും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം തുടക്കത്തിലേ ആരോപിച്ചിരുന്നു.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന്, പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ക്ക് കത്തെഴുതിയ പൊതുഭരണ സെക്രട്ടറിയെ സ്ഥലംമാറ്റിയാണ് സര്‍ക്കാര്‍ അനുനയിപ്പിച്ചത്. ഇതോടെയാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."