HOME
DETAILS
MAL
'റാഗിങ്ങിനെതിരേ നടപടിയെടുക്കണം'
backup
August 18 2016 | 21:08 PM
വില്ല്യാപ്പള്ളി: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കോളജുകളിലും നടക്കുന്ന റാഗിങ്, ലഹരി ഉപയോഗം എന്നിവയ്ക്കെതിരേ അധികൃതരുടെയും പൊലിസിന്റെയും ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാകണമെന്ന് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊല ചെയ്യപ്പെട്ട യൂത്ത്ലീഗ് പ്രവര്‍ത്തകരായ അസ്ലമിന്റെയും നസീറുദ്ദീന്റെയും വിയോഗത്തില്‍ കമ്മിറ്റി അനുശോചിച്ചു.
രാമത്ത് യൂനുസ് അധ്യക്ഷനായി. ചെത്തില്‍ സുബൈര്‍, ഫൈസല്‍ രാമത്ത്, വി.കെ സുബൈര്‍, ഷാഫി മേമുണ്ട, നാസര്‍, മച്ചില്‍ മജീദ്, സലീം ചെയ്യേരി, പി.പി യാസര്‍, ഉബൈദ്, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."