എസ്.വൈ.എസ് കാംപയിന്; തീവ്രവാദ വിരുദ്ധ സംഗമത്തിന് ഒരുക്കമായി
കോഴിക്കോട്: ഐ.എസ്, സലഫിസം, ഫാസിസം എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം നടത്തുന്ന ത്രൈമാസ കാംപയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി 30 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് വടകര നടത്തുന്ന തീവ്രവാദ വിരുദ്ധ മതേതര സംഗമത്തിന് ഒരുക്കങ്ങളായി.
സി.എച്ച് മഹ്മൂദ് സഅദി ചെയര്‍മാനും മുഹമ്മദ് പടിഞ്ഞാറത്തറ കണ്‍വീനറും, സിദ്ദീഖ് വെള്ളിയോട് കോഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു. സംഗമത്തില്‍ അഡ്വ. ശംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. ടി സിദ്ദീഖ്, പി.കെ പ്രേംനാഥ്, നാസര്‍ ഫൈസി കൂടത്തായി, സിദ്ദീഖലി രാങ്ങാട്ടൂര്‍ സംസാരിക്കും. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളില്‍ ഇത് സംബന്ധമായി സ്പെഷ്യല്‍ കണ്‍വന്‍ഷനുകള്‍ 25 നകം ചേരാന്‍ തീരുമാനിച്ചു. മറ്റു മണ്ഡലങ്ങളില്‍നിന്ന് 50 വീതം പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ കെ.എം കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. വരയാലില്‍ മൊയ്തുഹാജി, ടി.പി.സി തങ്ങള്‍, സൂപ്പി ഹാജി കണ്ണോത്ത്, പി.പി അഷ്റഫ് വാണിമേല്‍, കുട്ടോത്ത് മൂസഹാജി, എന്‍ സുബൈര്‍ ഹാജി, പി.എച്ച് റസാഖ് ഹാജി, യൂസുഫ് ഹാജി കുന്നുമ്മക്കര, ടി.എം.വി ഹമീദ്, പി.സി ഹസന്‍കുട്ടി ഹാജി, എ.പി മഹ്മൂദ് ഹാജി, കെ.കെ മൂസ ഹാജി സംസാരിച്ചു. മുഹമ്മദ് പടിഞ്ഞാറത്തറ സ്വാഗതവും സിദ്ദീഖ് വെള്ളിയോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."