ഏകദിന ലീഡര്‍ഷിപ് ക്യാംപ് നാളെ
കരുനാഗപ്പള്ളി: മുസ്‌ലിം അസോസിയേഷന്‍, കെ.എം.എ, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ(സിജി) എന്നിവയുടെ സഹകരണത്തോടെ താലൂക്കിലെ തിരഞ്ഞെടുത്ത സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി ഏകദിന ലീഡര്‍ഷിപ് ക്യാംപ് നാളെ നടക്കും.
കമ്മ്യൂനിറ്റി ലീഡര്‍ഷിപ് അവേര്‍നെസ് പ്രോഗ്രാം(ക്ലാപ്)എന്നപേരില്‍ നടത്തുന്ന പരിപാടിയില്‍ താലൂക്കിലെ വിവിധ സംഘടനാ പ്രതിനിധികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്നതാണ്. കരുനാഗപ്പള്ളി കോഴിക്കോട് അന്‍ദലസ് പബ്ലിക് സ്‌കൂളില്‍ നാളെ രാവിലെ പത്തുമുതല്‍ വൈകിട്ടു നാലുവരെയാണ് ക്യാംപ്. പ്രവേശനം സൗജന്യമായിരിക്കും. 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്ന് കെ.എം.എ.പ്രസിഡന്റ് കാട്ടൂര്‍ ബഷീറും ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷയും അറിയിച്ചു. രജിസ്‌ട്രേഷന് 9895181700, 9847103497 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."