ഇഎംസിസിയും ചെന്നിത്തലയും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് സംശയം: പ്രതികരിച്ച് മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ ആഞ്ഞടിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസിയുടെ നിലപാട് ദുരൂഹമാണെന്നും ഇത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയെന്നും മന്ത്രി. പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് ഇഎംസിസി കമ്പനി പ്രതിനിധികള്‍ കള്ളക്കഥകള്‍ മെനയുന്നുവെന്നും മന്ത്രി ആരോപിച്ചു.
ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇഎംസിസി പ്രതിനിധികള്‍ തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. കൃത്യമായി താന്‍ ഗവണ്‍മെന്റിന്റെ നയം പറഞ്ഞുവെന്നും മേഴ്‌സിക്കുട്ടിയമ്മ.
അതേസമയം ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇഎംസിസി പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പുള്‍പ്പെടെ രണ്ട് രേഖകളും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."