HOME
DETAILS

കുട്ടികളെ ഉപയോഗിച്ച് ലഹരി വില്‍പ്പന: കേസെടുക്കാന്‍ ഇനി എക്‌സൈസിനും അധികാരം

  
backup
February 22, 2021 | 5:24 PM

child-issue-drugs-news-order

 

തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുക്കാനുള്ള അധികാരം ഇനി എക്‌സൈസ് വകുപ്പിനും. ഇതു സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനാണ് ഉത്തരവു പുറപ്പെടുവിച്ചത്. കമ്മിഷന്‍ ചെയര്‍മാന്‍ കെ. വി മനോജ്കുമാര്‍, കെ. നസീര്‍, റെനി ആന്റണി, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

വൈദ്യപരിശീലനം ലഭിച്ച വ്യക്തിയുടെ ഉത്തരവില്ലാതെ ലഹരി പദാര്‍ഥങ്ങളോ മയക്കുമരുന്നോ കൈവശം വയ്ക്കുകയോ വില്‍ക്കുകയോ എത്തിക്കുകയോ ഇതിനായി കുട്ടികളെ ഉപയോഗിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.ബാലനീതി നിയമം 77, 78 വകുപ്പുകള്‍ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് നിലവില്‍ കേസെടുക്കാന്‍ പൊലിസിന് മാത്രമാണ് അധികാരമുള്ളത്. എക്‌സൈസ് വിഭാഗത്തിനുകൂടി അധികാരം നല്‍കിയാല്‍ നിയമത്തിന്റെ നടത്തിപ്പ് കൂടുതല്‍ സുഗമമാകുമെന്ന് നിരവധി കൂടിയാലോചനായോഗങ്ങളിലും മറ്റും അഭിപ്രായം ഉയര്‍ന്നിരുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍നിന്ന് ഉണ്ടാകുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എക്‌സൈസ് വകുപ്പിനുകൂടി അധികാരം ലഭിക്കുന്ന പക്ഷം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലെ മദ്യം, മയക്കുമരുന്ന്, പുകയില ഉപയോഗത്തിന്റെ വ്യാപനവും വിതരണവും കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണത്തട്ടിപ്പ്: ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം; ഗുണനിലവാര സൂചിക വളരെ മോശം

National
  •  8 days ago
No Image

'ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണം' ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമണങ്ങളെ അപലപിച്ച് ടി.വി.കെ 

National
  •  8 days ago
No Image

പാലായെ നയിക്കാന്‍ 21 കാരി; നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം

Kerala
  •  8 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍

Kerala
  •  8 days ago
No Image

ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഒരു മനുഷ്യനെ കൂടി ആള്‍ക്കൂട്ടം അടിച്ചു കൊന്നു; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കും, ആറ് അക്രമികള്‍ അറസ്റ്റില്‍ 

National
  •  8 days ago
No Image

വി.കെ മിനിമോള്‍ കൊച്ചി മേയര്‍; നിജി ജസ്റ്റിന്‍ തൃശൂര്‍ മേയര്‍, തിരുവനന്തപുരത്ത് വി.വി രാജേഷ്

Kerala
  •  8 days ago
No Image

മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala
  •  8 days ago
No Image

മധ്യപ്രദേശ് ബി.ജെ.പി നേതാവിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചു;  നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് ആത്മഹത്യാകുറിപ്പ്

National
  •  8 days ago
No Image

പണം ഇല്ലാത്തതിനാല്‍ മേയറാക്കിയില്ല; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്, തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Kerala
  •  8 days ago