കാര്‍ഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന്
കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എം.എന്‍.ആര്.ഇ.ജി.പി.) കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് സബ് കലക്ടര്‍ ശീറാം സാംബശിവറാവു പറഞ്ഞു. കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന തൊഴിലുറപ്പ് പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയുടെ വികസനം സാധ്യമാകും.
കാര്‍ഷിക ജലസേചന മേഖലകളില്‍ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം. ജില്ലയില്‍ ഇറിഗേഷന്‍ പ്ലാനിന്റെ ഭാഗമായി കണ്ടെത്തിയ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എന്‍.ആര്.ഇ.ജി.എ പ്രൊജക്ട് ഡയറ്ക്ടര് പി.ജി വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ എസ്.ആര് സനല്‍കുമാര്‍, അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം തോമസ്, കൃഷി ഓഫിസര്‍മാര്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."