പ്ലസ്ടു വിദ്യാര്‍ഥിനിയുടെ കൊല: പ്രതിയെന്നു സംശയിക്കുന്ന ബന്ധു തൂങ്ങിമരിച്ച നിലയില്‍
അടിമാലി (ഇടുക്കി): പ്ലസ്ടു വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിലെ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണിനെ(28) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 150 മീറ്റര്‍ അകലെ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഇവിടെ പൊലിസ് തിരച്ചില്‍ നടത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പൈപ്പ് ലൈനിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മയെ (17) വെള്ളിയാഴ്ച രാത്രിയാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് നീണ്ടപാറ സ്വദേശിയായ അരുണ്‍. അരുണ്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നാണ് പൊലിസിനു ലഭിച്ച കത്തിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ പെണ്‍കുട്ടിക്ക് മറ്റാരുമായോ അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."