വിജയം നിങ്ങള്‍ക്കൊപ്പമെന്ന് രാഹുല്‍ ഗാന്ധി: ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമരപന്തലില്‍ രാഹുലെത്തി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആഴ്ചകളായി സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധിയെത്തി. ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ രാത്രി എട്ടോടെയാണ് അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗേറ്റിന് സമീപം സമരം നടത്തുന്ന സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്‌സിനടുത്തേക്കാണ് രാഹുല്‍ ആദ്യമെത്തിയത്. പട്ടു പുതച്ച് നെഞ്ചില്‍ റീത്തും വച്ച് റോഡില്‍ കിടന്ന് പ്രതീകാത്മ സമരം നടത്തിയ ഉദ്യോഗാര്‍ഥികളോട് രാഹുല്‍ അല്‍പ സമയം സംവദിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്ന് ഉദ്യാഗാര്‍ഥികള്‍ പറഞ്ഞപ്പോള്‍ നിങ്ങളോടൊപ്പം വിജയം ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.
ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തിലാണ് രണ്ടാമതെത്തിയത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തിനും എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിനും അദ്ദേഹം ഐക്യദാര്‍ഢ്യമാര്‍പ്പിച്ചു.
ഉദ്യോഗാര്‍ഥികളുടെ സമരം ഗൗരവമുള്ളതാണെന്നും കേരളത്തിലെ തൊഴില്‍ സമരങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നും കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്തിെന്റ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും രാഹുല്‍ സമരക്കാരോട് പറഞ്ഞു. അധ്യാപകരുടെ സമരപ്പന്തലിലും ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരം നടത്തുന്ന അശ്വതി ജ്വാലയുടെ സമരപ്പന്തലിലും രാഹുലെത്തി. ഏറ്റവുമൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധി എത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരുമായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥും സമരപ്പന്തലില്‍ എത്തിയിരുന്നു. സമരം ശക്തമായി തുടരണമെന്ന് ആഹ്വാനം നല്‍കിയ ശേഷമായിരുന്നു രാഹുലിന്റെ മടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."