ആര്‍ റ്റി പി സി ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഉടന്‍ പിന്‍വലിക്കണം: നവോദയ
ജിദ്ദ: വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി ആര്‍( RTPCR ) നെഗറ്റീവ് സര്ട്ടിഫിക്കേറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലന്നും ഉടൻ പിൻവലിക്കണമെന്നും ജിദ്ദ നവോദയ അറിയിച്ചു. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ടെസ്റ്റ് നടത്താന്‍. തുടര്‍ന്നും പ്രസ്തുത സര്‍ട്ടിഫിക്കറ്റ്മായി വരുന്നവര്‍ നാട്ടില്‍ വീണ്ടുമൊരു കണ്ഫര്‍മേട്ടറി മോളിക്യുലാര്‍ ടെസ്റ്റ് ചെയ്യണം എന്നതും നീതീകരിക്കാത്തതാണ്. അതിനായി 1700 ഇന്ത്യന്‍ രൂപ ഈടാക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാനന്നും ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അടക്കം ഈ വലിയ തുക കണ്ടത്തേണ്ട ദുരവസ്ഥയിലാണ് ഇപ്പോള്‍. ഒന്നുകില്‍ സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ സാധാരണ കൊവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായി നാട്ടിലെ ടെസ്റ്റുകള്‍ ഒഴിവാക്കണം . അതല്ലങ്കില്‍ യാത്രക്ക് നെഗറ്റീവ് റിസള്‍ട്ട് എന്ന നിബന്ധന ഒഴിവാക്കി നാട്ടിലെത്തുമ്പോള്‍ ടെസ്റ്റ് നടത്താവുന്ന തരത്തിലക്കി മാറ്റണം. തുടര്‍ച്ചയായി 72 മണിക്കൂര്‍നുള്ളില്‍ 2 ടെസ്റ്റുകള്‍ എന്ന അമിത ഭാരം പ്രവാസികള്‍ക്ക് മേലില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും നവോദയ കേരള സര്‍ക്കരിനോട് ആവശ്യപ്പെട്ടു. നിലവില്‍ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ടെസ്റ്റ് നിർബന്ധമാണ് എന്നത് നിർബന്ധമായും പിന്‍വലിക്കണമെന്നും നവോദയ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."