കീവില്‍ പാര്‍പ്പിട സമുച്ചയത്തിന് നേരെ മിസൈല്‍ ആക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
കീവ്: ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ തലസ്ഥാനമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടത്തിനു നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് നിലകളെങ്കിലും തകര്‍ന്നതായി കീവ് മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററില്‍ പറഞ്ഞു.
സംഭവത്തില്‍ എത്ര പേര്‍ക്ക് അപായം സംഭവിച്ചെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വിവിധ ദിശകളില്‍നിന്ന് കീവിലേക്ക് കടന്നുകയറാന്‍ റഷ്യന്‍ സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kyiv, our splendid, peaceful city, survived another night under attacks by Russian ground forces, missiles. One of them has hit a residential apartment in Kyiv. I demand the world: fully isolate Russia, expel ambassadors, oil embargo, ruin its economy. Stop Russian war criminals! pic.twitter.com/c3ia46Ctjq
— Dmytro Kuleba (@DmytroKuleba) February 26, 2022
തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ ചിത്രം ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
'നമ്മുടെ മഹത്തായ, സമാധാനപരമായ നഗരമായ കീവ്, റഷ്യന്‍ കരസേനയുടെയും മിസൈലുകളുടെയും ആക്രമണത്തില്‍ മറ്റൊരു രാത്രി അതിജീവിച്ചു. മിസൈലുകളിലൊന്ന് കീവിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇടിച്ചു.'- അദ്ദേഹം ട്വീറ്റ് ചെയ്തു.
റഷ്യയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."