ലീഗിനെ ചൊല്ലി ശോഭയും സുരേന്ദ്രനും തമ്മില്‍ വാക്‌പോര്: ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലമരും മുന്‍പേ പോരടിച്ച് ബി.ജെ.പി നേതാക്കള്‍. മുസ്‌ലിം ലീഗിനെ ചൊല്ലിയാണ് പുതിയ വാക്‌പോര്.
ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.കശ്മീരില്‍ ബി.ജെ.പി അവിടുത്തെ നാഷനല്‍ കോണ്‍ഫ്രന്‍സുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണെന്നും ശോഭ പറഞ്ഞു. ഇതാണ് ബി.ജെ.പിയിലെ പുതിയ ഭിന്നതയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.
അതേസമയം കുറച്ചുകാലമായി രാഷ്്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത് ശ്രദ്ധേയമായ കാര്യമാണ്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയിലും ശോഭ രണ്ട് ദിവസം പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ നിലവില്‍ വ്യക്തമാക്കുന്നത്.
അതേ സമയം ശോഭാസുരേന്ദ്രനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗെന്നും മുസ്ലീം ലീഗുമായി ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗുമായും സി.പി.ഐ.എമ്മുമായും ബി.ജെ.പിക്കോ എന്‍.ഡി.എയ്ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പിന്നാലെ ബി.ജെ.പിയിലെ മറ്റ് നേതാക്കളും ശോഭയെ തള്ളി.എന്നാല്‍ നിലപാട് വീണ്ടും ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.തന്റെ നിലപാടില്‍ തെറ്റില്ല. വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളും. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ ബി.ജെ.പി ലീഗിനെ ഉള്‍ക്കൊള്ളുമെന്ന് ശോഭ പറഞ്ഞു.
അതേ സമയം ശോഭാ സുരേന്ദ്രന് മറുപടിയുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.‘ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതി. മുസ്‌ലിം ലീഗിനെ ക്ഷണിക്കാന്‍ ശോഭ വളര്‍ന്നിട്ടില്ല, ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."