അനധികൃത കശാപ്പ്: നഗരസഭയ്ക്കും പഞ്ചായത്തിനുമെതിരേ അന്വേഷണത്തിന് ഉത്തരവ്
മുവാറ്റുപുഴ: അനധികൃത കശാപ്പിനെ തുടര്‍ന്ന് മുവാറ്റുപുഴ നഗരസഭയ്ക്കും പായിപ്ര ഗ്രാമപഞ്ചായത്തിനുമുണ്ടായ സാമ്പത്തീക നഷ്ടത്തെ കുറിച്ച് ത്വരിതാന്വേഷണത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട 5000 കോടി രൂപ കഴിഞ്ഞ അഞ്ച് വര്‍ഷം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ ദയ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധിയുണ്ടായത്.
മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തതെങ്കിലും മുവാറ്റുപുഴ നഗരസഭയ്ക്കും പായിപ്ര ഗ്രാമപഞ്ചായത്തിനുമെതിരെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താനും സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് നല്‍കാനും എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡി.വൈ.എസ്.പിയോട് ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
മുവാറ്റുപുഴ നഗരസഭയ്ക്ക് 3.60-കോടിരൂപയും പായിപ്ര പഞ്ചായത്തിന് 1.32-കോടിരൂപയും വരുമാനം നഷ്ടമായതായി ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു. ആടുമാടുകളെ അറക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അറവ് ശാല സ്ഥാപിക്കാത്തതാണ് ഈ നഷ്ടത്തിന് കാരണമെന്ന് ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നു.
അംഗീകൃത അറവുശാലയില്‍ പോത്ത് ആട് തുടങ്ങിയ മൃഗങ്ങളെ കൊണ്ട് വന്ന് ടാക്‌സ് അടച്ച് മൃഗ ഡോക്ടര്‍ പരിശോധിച്ച് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇറച്ചിയാക്കണമെന്ന നിയമം പാലിക്കാത്തതാണ് കേസിനാധാരം.ഇത് മൂലം വിതരണം ചെയ്യുന്ന ഇറച്ചി അനേകം മാറാരോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ടന്നും ദയ ഹര്‍ജിയില്‍ ചൂണ്ടി കാട്ടി. മുവാറ്റുപുഴ ദയക്ക് വേണ്ടി സെക്രട്ടറി പി.ബി.രമേശ് കുമാറാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ദയക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.കെ.സി.സുരേഷ്, അഡ്വ.എന്‍.പി.തങ്കച്ചന്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."