കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കില്ല; പ്രഖ്യാപനവുമായി പ്രക്ഷോഭ രംഗത്തെ കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. രണ്ടാംഘട്ട വാക്‌സിനേഷന്‍ പദ്ധതിക്ക് രാജ്യത്ത് തുടക്കമായതിന് പിന്നാലെയാണ് കര്‍ഷകരുടെ പ്രഖ്യാപനം. കൊവിഡ് വൈറസിനെ ഭയമില്ലെന്നും വാക്‌സിന്‍ സ്വീകരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, വ്യക്തിപരമായി വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായ സമരക്കാരെ അതില്‍നിന്നുതടയില്ല. സമരം 97 ാംദിവസത്തിലേക്ക് കടന്നിരിക്കെ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയിലെ സിംഗു, തിക്രി, ഗാസിപൂര്‍ എന്നീ പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.
അതിനിടെ, കര്‍ഷകപ്രക്ഷോഭത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മൗനം ആശങ്കാജനകമാണെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ബി.കെ.യു അധ്യക്ഷന്‍ രാകേഷ് ടികായത് പറഞ്ഞു. ഈ മൗനത്തിന്റെ മറവില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കുമോ എന്ന് തങ്ങള്‍ക്ക് ഭീതിയുണ്ട്. പ്രക്ഷോഭകരുമായി ആദ്യം ചര്‍ച്ചയ്ക്ക് വന്നത് സര്‍ക്കാരാണ്. നിയമം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു അന്ന് തങ്ങളുടെ നിലപാട്.
സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചര്‍ച്ചയുമായി സഹകരിച്ചത്. ഒന്നരവര്‍ഷത്തോളം നിയമം നടപ്പാക്കാതിരിക്കാമെന്ന സര്‍ക്കാരിന്റെ വ്യവസ്ഥയോട് പ്രതികരിച്ചാല്‍ തുടര്‍ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് കഴിഞ്ഞമാസം 24ന് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞത്. എന്നാല്‍, അതില്‍പിന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."