HOME
DETAILS

നെഞ്ചകം പൊള്ളിക്കുന്ന പാചകവാതകം

  
backup
March 02 2021 | 19:03 PM

%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be

 


സാധാരണക്കാരായ മനുഷ്യരോട് ദ്വിമുഖാക്രമണമാണ് കേന്ദ്രസര്‍ക്കാര്‍ കുറച്ചു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്തു ദിവസംതോറും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമ്പോള്‍, മറുവശത്ത് ഓരോ ആഴ്ചയിലും പാചകവാതക വിലയും വര്‍ധിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരന്റെ ക്ഷമ പരീക്ഷിക്കുന്നത്. ദിവസേനയുള്ള ഇന്ധന വില വര്‍ധനവിലൂടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പെട്രോളിനു ലിറ്ററിന് 4.87 രൂപയാണ് കൂടിയത്. ഡീസലിന് 5.24 രൂപയും.


പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതില്‍ തൃപ്തി പോരാഞ്ഞിട്ടാകണം, കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതിലൂടെ ആഴ്ചതോറും പാവങ്ങളുടെ നെഞ്ചകമാണ് സര്‍ക്കാര്‍ പൊള്ളിച്ചുകൊണ്ടിരിക്കുന്നത്. ഏഴു ദിവസം മുന്‍പാണ് വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 25 രൂപ കൂട്ടിയത്. തിങ്കളാഴ്ച 25 രൂപ വീണ്ടും കൂട്ടിയതോടെ സിലിണ്ടറിന് 828.50 രൂപയായി വര്‍ധിച്ചു. മൂന്നു മാസത്തിനിടെ 225 രൂപയാണ് ഇങ്ങനെ വര്‍ധിച്ചത്. വിലവര്‍ധനവ് മൂലം ഗാര്‍ഹികോപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസം ലഘൂകരിക്കാനായിരുന്നു സബ്‌സിഡി നല്‍കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അതും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതിനു പുറമേ വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 96 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 191 രൂപ കൂട്ടിയിരുന്നു. ഈ വില വര്‍ധനവും പ്രതികൂലമായി ബാധിക്കുന്നതു സാധാരണക്കാരെയാണ്.
ഇന്ധന വില കൂട്ടിയതിനെ തുടര്‍ന്ന് അരി മുതല്‍ പച്ചക്കറി വരെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്കു തീവിലയാണിപ്പോള്‍. ഇതേത്തുടര്‍ന്നു പല ഹോട്ടലുകളും ഭക്ഷണപാനീയങ്ങള്‍ക്കു വില വര്‍ധിപ്പിക്കുകയുണ്ടായി. ഇപ്പോള്‍ വീണ്ടും വില വര്‍ധിപ്പിക്കുമ്പോള്‍ ഹോട്ടലുടമകള്‍ ഇനിയും ഭക്ഷണസാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കും. നഗരങ്ങളില്‍ ജോലി ചെയ്യുന്ന പലരും മുഖ്യമായും ആശ്രയിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തെയാണ്. അന്നന്നു കിട്ടുന്ന കൂലി ഹോട്ടല്‍ ഭക്ഷണത്തിനും വീട്ടാവശ്യങ്ങള്‍ക്കും തികയാതെവരുമ്പോള്‍, കൂലിത്തൊഴിലാളികളടക്കമുള്ളവരെ വലിയൊരു പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. വില താങ്ങാന്‍കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല. പല ഹോട്ടലുകളുടെയും വാതിലുകള്‍ വൈകാതെ അടഞ്ഞേക്കാം.


ഹോട്ടലുകളെ മാത്രമല്ല പാചക വാതകവില പ്രതിസന്ധിയിലാക്കുക. ബേക്കറികളെയും ചെറുകിട പലഹാര യൂനിറ്റുകളെയും പ്രതിസന്ധിയിലാക്കും. എല്‍.പി.ജി ഉപയോഗിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നവരെയും ദുരിതത്തിലാഴ്ത്തുന്നതാണ് ഇപ്പോഴത്തെ ഭീമമായ വിലവര്‍ധനവ്. ഇന്ധന വില കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആഴ്ചതോറുമുള്ള പാചകവാതക വിലവര്‍ധനയും കൂടിയാകുമ്പോള്‍ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പകലന്തിയോളം പണിയെടുക്കുന്ന കൂലിത്തൊഴിലാളിയുടെയും സാധാരണക്കാരന്റെയും അവസ്ഥ, വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എന്ന ചൊല്ലിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഈ ചൊല്ല് സാധാരണക്കാരനുമേല്‍ അക്ഷരാര്‍ഥത്തില്‍ പ്രയോഗിച്ചു രസിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്വന്തം ജനതയെ സഹാനുഭൂതിയോടെ കാണാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ക്കു മാത്രമേ ഇത്രയും നിര്‍ദ്ദയമായി അവരോടു പെരുമാറാന്‍ കഴിയൂ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്‌സിഡി കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍, ഈ ഇനത്തില്‍ 20,000 കോടി രൂപയായിരിക്കും ഓരോ വര്‍ഷവും ഇനി കവര്‍ന്നെടുക്കുക.


അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിനാല്‍, എല്‍.പി.ജി വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി നിര്‍ത്തലാക്കിയത് എന്നായിരുന്നു സബ്‌സിഡി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായം. അങ്ങനെയാണെങ്കില്‍, എല്‍.പി.ജി വില കൂടുമ്പോള്‍ സബ്‌സിഡി എന്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നില്ല? ഇപ്പോഴത്തെ ഇന്ധന, പാചകവാതക വില വര്‍ധനവിനു കേന്ദ്രസര്‍ക്കാര്‍ നിരത്തുന്ന മറ്റൊരു ന്യായം, കൊവിഡിനെതിരേ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനാണെന്നാണ്. കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ നികുതി എഴുതിത്തള്ളിയ ഒരു സര്‍ക്കാരാണ് ഇങ്ങനെ പറയുന്നത്. കൊവിഡ് ഇന്ത്യയേക്കാള്‍ ഗുരുതരമായി ബാധിച്ച രാഷ്ട്രങ്ങളൊന്നും കൊവിഡിന്റെ പേരുപറഞ്ഞ് ഈ വിധം വിലക്കയറ്റമുണ്ടാക്കി സ്വന്തം ജനതയെ ദ്രോഹിക്കുന്നില്ല. സാധാരണക്കാരന്റെ നെഞ്ചത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന ഒടുങ്ങാത്ത ദുരിതങ്ങള്‍ക്ക് ഇന്ധനം പകരുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞാല്‍ ഇവിടെ എക്‌സൈസ് നികുതി കൂട്ടി വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു.
പെട്രോള്‍, ഡീസല്‍ അടിസ്ഥാനവിലയുടെ പതിന്മടങ്ങ് നികുതിയാണ് സാധാരണക്കാരന്‍ ഒടുക്കേണ്ടിവരുന്നത്. സംസ്ഥാന സര്‍ക്കാരും ഈ തീവെട്ടിക്കൊള്ളയ്ക്കു കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഏറെ പരിതാപകരം. പല സംസ്ഥാനങ്ങളും ഇന്ധന വിലവര്‍ധനവിനൊപ്പം ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവച്ചിരിക്കുകയാണ്. എന്നാല്‍, സംസ്ഥാന ധനമന്ത്രി ടി.എം തോമസ് ഐസക് ആ ആനുകൂല്യം പോലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ സാധാരണക്കാരനു നിഷേധിക്കുകയും ചെയ്യുന്നു. എന്നിട്ട്, എപ്പോഴും സാധാരണക്കാരനൊപ്പം എന്ന പരസ്യഗീര്‍വാണം മുഴക്കുകയും ചെയ്യുന്നു സര്‍ക്കാര്‍.


27.76 കോടി ഗ്യാസ് ഉപയോക്താക്കളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇവരില്‍ 1.5 കോടി ഉപയോക്താക്കളുടെ സബ്‌സിഡി 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. ബാക്കിവന്ന 26 കോടി പാവങ്ങള്‍ക്കുള്ള സബ്‌സിഡിയാണ് കഴിഞ്ഞ മെയ് മുതല്‍ നിര്‍ത്തലാക്കിയത്. രാജ്യത്താകെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ഇന്ധന വില വര്‍ധനവിനൊപ്പം പാചകവാതക വിലയും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വര്‍ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നാല്‍ മാത്രമേ ഈ വിലക്കയറ്റ പ്രതിസന്ധിക്കൊരു പരിഹാരമുണ്ടാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago
No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago