'വനിത നേതാക്കളോട് ചില പുരുഷ നേതാക്കന്മാര്‍ക്ക് മോശം പെരുമാറ്റം': സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമായ രീതീയിലെന്ന് മന്ത്രി ആര്‍.ബിന്ദു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം.
യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ ആലോചന. 75 വയസ് മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തൃപ്തികരമല്ലെന്ന വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെന്ററായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റില്‍ വലിയ മാറ്റത്തിനുള്ള ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."