HOME
DETAILS
MAL
ഡി.എം.കെയുടെ 'പ്രിയ' സ്ഥാനാര്‍ഥി 28കാരിയായ ദളിത് യുവതി
backup
March 03 2022 | 12:03 PM
ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്ത് ഡി.എം.കെ. പ്രിയ(28)യാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി.
ചെന്നൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലര്‍ സ്ഥാനം നേടിയ നിരവധി യുവ സ്ഥാനാര്‍ഥികളിലൊരാളാണ് പ്രിയ. ഡി.എം.കെയുടെ സഖ്യകക്ഷിയായ സി.പി.എമ്മിലെ പ്രിയദര്‍ശിനി(21) ആണ് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി.
കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍ പ്രിയയാകും. ചെന്നൈ കോര്പ്പറേഷന് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ. താര ചെറിയാന്, കാമാക്ഷി ജയരാമന് എന്നിവരാണ് ഇതിന് മുമ്പ് കോര്പ്പറേഷന് മേയര്‍ പദവി വഹിച്ച വനിതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."