പ്രതിഷേധിച്ചു
രാമപുരം: എന്‍.സി.പി കുറിഞ്ഞി വാര്‍ഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ജീനസ് നാഥിനെ ഒരുപറ്റം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ എന്‍.സി.പി രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമം നടത്തിയ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുവാന്‍ പൊലിസ് അധികാരികള്‍ തയ്യാറാകണമെന്നു യോഗം ആവശ്യപ്പെട്ടു.
മാസങ്ങളായി കുറിഞ്ഞി കോട്ടമല പാറമട സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് പൊലിസ് പ്രൊട്ടക്ഷനോടുകൂടിയാണ് എല്ലാ കമ്മിറ്റികളും നടന്നിരുന്നത്.
മെമ്പര്മാര്ക്കുപോലും പഞ്ചായത്തില്‍ സംരക്ഷണമില്ലാത്ത അവസ്ഥയാണെങ്കില്‍ പൊതുജനത്തിന്റെ അവസ്ഥ എന്താകുമെന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് എം.ആര് രാജു അധ്യക്ഷതവഹിച്ച യോഗത്തില്‍ എം.പി കൃഷ്ണന് നായര്‍, ജോഷി ഏറത്ത്, പി.കെ വിജയകുമാര്‍, സുധാകരന് പാച്ചോറ്റില്‍, സലിരാജന് ചക്കാമ്പുഴ, ഹരി കൂടപ്പുലം, സന്തോഷ് കോണ്ടാട്, മനോഹരന് മുതുവല്ലൂര്‍, സോണി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."