HOME
DETAILS
MAL
ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ; അതിഥി തൊഴിലാളി അറസ്റ്റില്‍
backup
March 04 2022 | 05:03 AM
കോഴിക്കോട്: കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയില്‍ ഒളി കാമറ വച്ച സംഭവത്തില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് കാമറ കണ്ടെത്തിയത്. ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വെച്ച നിലയിലായിരുന്നു. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ കാമറ തുറന്നു വച്ച നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫറോക്ക് ഇന്‍സ്പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."