മോട്ടോര്‍ സൈക്കിളില്‍ വിദേശമദ്യ വില്‍പ്പന നടത്തി വന്ന യുവാവ് പിടിയില്‍
ഏറ്റുമാനൂര്‍: മോട്ടോര്‍ സൈക്കിളില്‍ വിദേശമദ്യവില്‍പ്പന നടത്തി വന്ന യുവാവ് അതിരമ്പുഴയില്‍ അറസ്റ്റില്‍. അതിരമ്പുഴ പള്ളിക്കാട്ട് സെബാസ്റ്റ്യന്റെ മകന്‍ ജോഷി സെബാസ്റ്റ്യന്‍ (31) ആണ് അതിരമ്പുഴ ചന്തക്കുളത്തിനു സമീപത്തുവച്ച് ബുധനാഴ്ച രാത്രി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
വര്‍ഷങ്ങളായി അനധികൃതമായി വിദേശമദ്യക്കച്ചവടം നടത്തിയിരുന്ന ജോഷി ബാറുകള്‍ നിരോധിച്ചതോടെ വണ്ടിയില്‍ കൊണ്ടു നടന്നുള്ള വില്‍പ്പന ആരംഭിച്ചു.
അതിരമ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ എത്തി ബാറുകളിലേതു പോലെ 'പെഗ്' തുകയ്ക്ക് ചില്ലറയായാണ് മദ്യവില്‍പ്പന നടത്തിയിരുന്നത്. ബാറുകളും കള്ള് ഷാപ്പുകളും അവധിയായ ദിവസങ്ങളില്‍ ജോഷിയുടെ അടുക്കല്‍ നല്ല തിരക്കാണനുഭവപ്പെട്ടിരുന്നത്. പിടിക്കപ്പെടുമ്പോള്‍ അര ലിറ്ററിന്റെ ഒന്‍പത് കുപ്പികളിലായി നാലര ലിറ്റര്‍ വിദേശമദ്യവും ഗ്ലാസ്, മിനറല്‍ വാട്ടര്‍ തുടങ്ങിയ അനുബന്ധ സാധനങ്ങളും ജോഷിയുടെ പക്കല്‍ ഉണ്ടായിരുന്നു.
ബിവറേജസ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന മദ്യമാണ് ജോഷി കൂടുതലും വിറ്റഴിച്ചു വന്നിരുന്നത്.
ഒരാള്‍ക്ക് മൂന്ന് ലിറ്ററില്‍ കൂടുതല്‍ മദ്യം ലഭിക്കില്ലെന്നിരിക്കെ എങ്ങനെ ഇയാള്‍ ഇത്രയധികം മദ്യം ശേഖരിക്കുന്നു എന്ന് അന്വേഷിച്ചുവരികയാണ്. ബിവറേജസ് ഔട്ട് ലെറ്റിലെ ജീവനക്കാരുമായി ജോഷിക്ക് വഴിവിട്ട ബന്ധമുണ്ടോ എന്നും അന്വേഷിക്കും.
ജോഷിയില്‍ നിന്ന് പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ പേരിലുള്ളതല്ല. 2016 ജൂണ്‍ 30 ന് ടാക്‌സ് കാലാവധി അവസാനിച്ച വാഹനത്തിന്റെ ആര്‍.സി.ബുക്കും മറ്റ് രേഖകളും ലഭ്യമാക്കിയിട്ടുമില്ല. മറ്റൊരാളില്‍ നിന്ന് വാങ്ങിയ വാഹനമാണിതെന്നാണ് ജോഷി മൊഴി നല്‍കിയത്.
അതിരമ്പുഴയില്‍ വിദേശമദ്യം, കഞ്ചാവ് തുടങ്ങിയവയുടെ വിതരണം വന്‍തോതില്‍ നടക്കുന്നായി പരാതി ഉയര്‍ന്നിരുന്നു.
ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫിസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജോഷി പിടിയിലായത്. അതിരമ്പുഴയിലെ കഞ്ചാവ്, മയക്കുമരുന്ന് വിതരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് എക്‌സൈസ് അധികൃതര്‍പറഞ്ഞു.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."