HOME
DETAILS
MAL
സഊദിയിൽ ഇന്ന് 336 കൊവിഡ് രോഗമുക്തി, 375 രോഗബാധ, 4 മരണം
backup
March 04 2021 | 13:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 336 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4 രോഗികൾ മരണപ്പെടുകയും 375 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,581 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 503 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,514 ആയും വൈറസ് ബാധിതർ 378,708 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 336 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 369,613 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."