വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാകാത്തവര്‍ക്ക് ഇന്റേണ്‍ഷിപ്പ് ഇന്ത്യയിലാകാം; ഉക്രൈനില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: കൊവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തില്‍ വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ തിരികെയെത്തിയവര്‍ക്ക് ആശ്വാസം. വിദേശത്ത് എം.ബി.ബി.എസ് പഠനം പാതിവഴിയിലായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അനുമതി.
പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന ഉക്രെയ്നിലെ നൂറുകണക്കിന് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ നീക്കം.
2021 നവംബര്‍ 18ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാല്‍ ഇതിനുള്ള അനുമതി നല്‍കും.
ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് ലൈസന്‍ഷ്യേറ്റ് റെഗുലേഷന്‍സില്‍(2021) പ്രത്യേക ഇളവനുവദിച്ച് ഇന്ത്യയിലെ സ്വകാര്യ കോളജുകളിലോ മറ്റു രാജ്യങ്ങളിലോ കോഴ്‌സ് തുടരാന്‍ അനുവദിക്കുന്നതിന്റെ സാധ്യതകള്‍ ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മിഷനും വിലയിരുത്തിയതിനു പിന്നാലെയാണ് ഇളവ് അനുവദിച്ചത്.
പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് പോളണ്ട് ഹംഗറി യൂണിവേഴ്‌സിറ്റികളിലും പഠനം തുടരാമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."