സുധാകരനു പകരം എസ്.ഡി.പി.ഐക്കാരന് സലാമോ? ആലപ്പുഴയില്‍ സി.പി.എമ്മിലെ കലഹം തെരുവിലേക്ക്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സി.പി.എമ്മിലെ കലഹം തെരുവിലേക്ക്. അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി.സുധാകരന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ട?. ജി.യെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും എന്നും പോസ്റ്ററില്‍ പറയുന്നു. ജി സുധാകരന് പകരം എസ്ഡിപിഐക്കാരന് സലാമോ എന്നാണ് പോസ്റ്ററില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രധാന ചോദ്യം. സംഭവം വിവാദമായതോടെ പോസ്റ്ററുകള്‍ നീക്കിയിട്ടുണ്ട്. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിന്റെ മതിലിലും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ജില്ലയിലെ പ്രധാന നേതാക്കളായ ജി.സുധാകരനും തോമസ് ഐസക്കിനും വീണ്ടും മല്‍സരിക്കാനുള്ള അവസരം നിഷേധിച്ചതില്‍ ജില്ലയിലെ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ടേം മാനദണ്ഡത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നുചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."