'തൃണമൂല്‍ വന്നാല്‍ ബംഗാള്‍ മറ്റൊരു കശ്മീരാകും'; ബി.ജെ.പി നേതാവ് സുവേന്ദു അധികാരി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ മറ്റൊരു കശ്മീരാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. നന്ദിഗ്രാമില്‍ മമതയ്ക്കെതിരായ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുവേന്ദുവിന്റെ പരാമര്‍ശം. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ഇല്ലായിരുന്നെങ്കില്‍, ഇത് ഇസ്ലാമിക രാജ്യമാവുമായിരുന്നുവെന്നും നമ്മള് ബംഗ്ലാദേശില്‍ ജീവിക്കുമായിരുന്നുവെന്നും സുവേന്ദു അധികാരി പറഞ്ഞു.
'ജയ് ബംഗ്ല' മുദ്രാവാക്യം ഇറക്കുമതി ചെയ്ത് പശ്ചിമബംഗാളിനെ ബംഗ്ലാദേശാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് നേരത്തെ സുവേന്ദു പറഞ്ഞിരുന്നു.
സുവേന്ദുവിന്റെ 'കശ്മീര്‍' പരാമര്‍ശത്തിനെതിരെ ജമ്മു കശ്മീന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി. '2019 ഓഗസ്റ്റിനു ശേഷം കശ്മീര്‍ സ്വര്ഗമായെന്നാണല്ലോ ബി.ജെ.പി വാലാസ് പറയുന്നത്. അപ്പോള്‍ പശ്ചിമബംഗാള്‍ കശ്മീര്‍ ആയാലെന്താണ് പ്രശ്നം?'- ഉമര്‍ അബ്ദുല്ല ചോദിച്ചു.
370-ാം വകുപ്പ് പിന്‍വലിച്ച സംഭവം ചൂണ്ടിക്കാണിച്ചാണ് ഉമര്‍ അബ്ദുല്ലയുടെ മറുപടി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ വന്‍ വികസനം അവിടെ എത്തിയെന്നാണ് ബി.ജെ.പി വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."