കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
ഗാസിയാബാദ്: കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയുടെ കണ്‍മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹൗസിങ് സൊസൈറ്റി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ഗെയിറ്റ് തുറക്കാന്‍ രണ്ട് മിനിറ്റ് താമസിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
രക്ഷാബന്ധന്‍ ചടങ്ങിന് സഹോദരി ആഷിയാന ഗ്രീനിനെ കാണുവാനായി ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിലെത്തിയതായിരുന്നു മഹേഷ് ശര്‍മ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. പ്രശ്‌നത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. വീഡിയോയില്‍ സെക്യൂരിറ്റിയെ മര്‍ദ്ദിക്കുന്നതിന്റെയും തള്ളുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നതായും മന്ത്രി പറഞ്ഞു.
CCTV: Union Minister Mahesh Sharma's security personnel thrash housing society guards in Ghaziabad (18.8.16)https://t.co/7IL9iRXbia
— ANI UP (@ANINewsUP) August 19, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."