HOME
DETAILS
MAL
24 വയസ്സിനു മുകളിലുള്ള മക്കൾ ഫാമിലി വിസയിൽ നിൽക്കണമെങ്കിൽ ബഹ്റൈനിൽ ഇനി മുതൽ 1000 ദിനാർ ശമ്പളം വേണം
backup
March 08 2021 | 03:03 AM
മനാമ: ബഹ്റൈനിൽ പ്രവാസികൾക്ക് 24 വയസ്സിനു മുകളിൽ ഉള്ള മക്കൾ ഫാമിലി വിസയിൽ നിൽക്കണമെങ്കിൽ ഇനി മുതൽ ശമ്പളം 1000 ദിനാർ വേണമെന്ന് നിബന്ധന. നിലവി ൽ 400 ദിനാർ മതിയായിരുന്നു. എന്നാൽ, 24 വയസിനു താഴെയുള്ള മക്കളെ നിർത്തുന്നതിന് 400 ദിനാർ തന്നെ മതിയാകും.
ബഹ്റൈൻ ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും എടുത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."