മുഖ്യമന്ത്രി ഇന്ന് ധര്‍മടത്ത്; എല്‍.ഡി.എഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വന്തം മണ്ഡലത്തിലെത്തും. ഇടതുമുന്നണി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ഇന്ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയ്ക്ക് സ്വീകരണവും സി.പി.എം ഒരുക്കിയിട്ടുണ്ട്.
വൈകീട്ട് മൂന്നിന് വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ ബാന്‍ഡ് വാദ്യത്തിന്റെയും വാഹനങ്ങളുടേയും അകമ്പടിയോടെ പിണറായിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇടതുമുന്നണി പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. 10 മുതല്‍ 16 വരെ ധര്‍മടം മണ്ഡലത്തിലെ ബൂത്ത് യോഗങ്ങളിലും പിണറായി പങ്കെടുക്കും.
ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."