ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പുതിയ ഗ്രാറ്റുവിറ്റി നിയമങ്ങള്‍ പ്രഖ്യാപിച്ചു
മസ്‌കത്ത്: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുട ഗ്രാറ്റുവിറ്റി നിയമങ്ങള്‍ സംബന്ധിച്ച സിവില്‍ സര്‍വിസ് എക്‌സിക്യൂട്ടീവ് വകുപ്പ് ഒമാന്‍ ഭേദഗതി ചെയ്തു.പുതിയ നിയമ പ്രകാരം ജീവനക്കാരന് അവരുടെ സേവനത്തിന്റെ ഓരോ വര്‍ഷവും ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റി ആയി ലഭിക്കും.
ഗ്രേഡ് ആറ് വരെയുള്ള ജീവനക്കാര്‍ക്ക് പരമാവധി 10 മാസം വരെയുംഗ്രേഡ് ഏഴ് മുതല്‍ 14 വരെയുള്ള ജീവനക്കാര്‍ക്ക് പരമാവധി 12 മാസം വരെയുമുള്ള ശമ്പളം ഗ്രാറ്റുവിറ്റി ആയി ലഭിക്കും.എന്നാല്‍ അത് 12,000 ഒമാനി റിയാലില്‍ കൂടരുത് എന്നും ഉത്തരവില്‍ പറയുന്നു.സേവനത്തിന്റെ അവസാനത്തെ ശമ്പളമാണ് ആനു കൂല്യത്തിന് അടിസ്ഥാനമാക്കുക. തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാഊവിന്‍ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഭേദഗതി സര്‍ക്കാര്‍ മേഖലയില്‍ 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബാധകമല്ല.സേവനനാനന്തര ആനു കൂല്യം ലഭിക്കുന്നതിനുള്ള കുറഞ്ഞ കാല പരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."