HOME
DETAILS

'സത്യവും അസത്യവും കൂട്ടിക്കലര്‍ത്തണം, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കണം, സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കണം': കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മന്ത്രിസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്

  
Web Desk
March 08 2021 | 07:03 AM

gom-urges-modi-govt-to-use-favourable-journalists-pool-of-spin-doctors-to-push-its-line11

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ഒന്‍പതംഗ മന്ത്രിതല സമിതി. സര്‍ക്കാര്‍ വിമര്‍ശകരെ 'ന്യൂട്രല്‍' ആക്കുകയെന്ന ലക്ഷ്യമാണ് റിപ്പോര്‍ട്ട് പ്രധാനമായും മുന്‍പോട്ടുവയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാര്‍ പ്രതിച്ഛായ മോശമായി ചിത്രീകരിക്കപ്പെടുന്നതിനു പിന്നിലെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കണം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്ന മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും വേണമെന്നും മന്ത്രിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മന്ത്രിമാരുടെ സംഘവും നിരവധി മാധ്യമപ്രവര്‍ത്തകരും ബന്ധപ്പെട്ടവരും ചേര്‍ന്നാണ് 97 പേജുകളുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ. എസ്. ജയശങ്കര്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നീ അഞ്ച് കാബിനറ്റ് മന്ത്രിമാരും കിരണ്‍ റിജ്ജു, ഹര്‍ദീപ് സിങ് പുരി, അനുരാഗ് ഠാക്കൂര്‍, ബാബുല്‍ സുപ്രിയോ എന്നീ സഹമന്ത്രിമാരുമാണ് സമിതിയിലുള്ളത്.

സത്യവും അസത്യവും വാര്‍ത്തകളില്‍ കൂട്ടിക്കലര്‍ത്തണമെന്നും ചില ജേണലിസ്റ്റുകള്‍ അടക്കമുള്ള സമിതിയില്‍ ഒരാള്‍ പറഞ്ഞു. മന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ നിര്‍ദേശങ്ങള്‍ പങ്കുവച്ചു. ഇതിനായി ആറു തവണയാണ് മന്ത്രിമാര്‍ കൂടിയിരുന്നത്. കൂടാതെ, മാധ്യമപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍, ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരുമായി നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ഇതില്‍ നിന്നൊക്കെ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ചേര്‍ത്താണ് 97 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ചില പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

'സര്‍ക്കാര്‍ വിമര്‍ശകരെ ന്യൂട്രലൈസ് ചെയ്യുക'

സര്‍ക്കാരിനെതിരെ എഴുതുകയും പറയുകയും ചെയ്യുന്നവരെ ന്യൂട്രലൈസ് ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. സര്‍ക്കാരിനെതിരായ 'വ്യാജ വാര്‍ത്തകളും' 'തെറ്റായ വ്യാഖാനങ്ങളും' നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

'നെഗറ്റീവ്, പോസിറ്റീവ് സ്വാധീനക്കാരെ തിരിച്ചറിയുക'

സര്‍ക്കാരിനെതിരെ 'നെഗറ്റീവ്' ആയ കാര്യങ്ങള്‍ പറയുന്നവരെയും 'പോസിറ്റീവ്' പറയുന്നവരെയും പ്രത്യേകം വിഭാഗമായി തിരിക്കണം. ഇതിന്റെ സ്വഭാവം വച്ച് മൂന്ന് നിറത്തിലുള്ള കോഡ് നല്‍കണം. 'കറുപ്പ്- എതിര്‍ക്കുന്നവര്‍, വെളുപ്പ്- പിന്തുണയ്ക്കുന്നവര്‍, പച്ച- ഇടയ്ക്കുള്ളവര്‍' എന്നിങ്ങനെയാണ് കളര്‍കോഡ്.

നെഗറ്റീവ് സ്വാധീനക്കാരായ 50 പേരെ നിരീക്ഷിക്കാനും സര്‍ക്കാരിന്റെ സ്തുതിപാഠകരായ 50 പേരെ പ്രോത്സാഹിപ്പിക്കാനും വേണ്ട വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. പോസിറ്റീവ് സ്വാധീനക്കാരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടണം. സര്‍ക്കാര്‍ കാഴ്ചപ്പാട് നല്ല വശത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ ഇതു സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago