HOME
DETAILS
MAL
തരൂരില്‍ പി.കെ ജമീല മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
backup
March 08 2021 | 07:03 AM
തരൂര്‍: തരൂര്‍ മണ്ഡലത്തില്‍ പി.കെ ജമീല മത്സരിക്കില്ല.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല വന്നാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയ സാഹചര്യത്തില്‍ പി.കെ ജമീലയെ മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു
പകരം ഡിവൈഎഫ്ഐ നേതാവ് പി പി സുമോദ് സ്ഥാനാര്‍ത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."