HOME
DETAILS

'എന്തുമാത്രം കറുപ്പായിരിക്കും?': ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് കൊട്ടാരത്തില്‍ നിന്ന് വംശീയാധിക്ഷേപം- തുറന്നുപറഞ്ഞ് മേഗന്‍ മേഗന്‍ മാര്‍ക്കിള്‍

  
backup
March 08 2021 | 09:03 AM

meghan-accuses-uk-royals-of-racism-51231-1111-new

 

വാഷിങ്ടണ്‍: ജനിക്കുന്നതിനു മുന്‍പേ മകനെക്കുറിച്ച് രാജകുടുംബത്തില്‍ നിന്ന് വംശിയാധിക്ഷേപം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടണ്‍ കൊട്ടാരം വിട്ട മേഗന്‍ മാര്‍ക്കിള്‍. ഭര്‍ത്താവ് ഹാരി രാജകുമാരനുമൊത്ത് യു.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍, താന്‍ കൊട്ടാരത്തില്‍ നിന്ന് നേരിട്ട അധിക്ഷേപം വെളിപ്പെടുത്തിയത്. മകന് 'രാജകുമാരന്‍' എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു.

പകുതി കറുത്തവംശജയാണ് ഹാരി രാജകുമാരന്‍ പ്രണയിച്ച് വിവാഹംചെയ്ത മേഗന്‍ മാര്‍ക്കിള്‍. വെളുത്ത വംശജന്‍ പിതാവും കറുത്ത വംശജ അമ്മയ്ക്കുമാണ് മേഗന്‍ ജനിച്ചത്. 2018 ല്‍ ഹാരി മേഗനെ വിവാഹംചെയ്തപ്പോള്‍ തന്നെ രാജകുടുംബത്തിനും വെളുത്തവര്‍ഗക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു. ചില പത്രങ്ങള്‍ പോലും പരസ്യമായി വംശീയാക്ഷരങ്ങള്‍ നിരത്തിയിരുന്നു.

കല്യാണം കഴിഞ്ഞ കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും കൊട്ടാരം വിടുകയും യു.എസിലേക്ക് ജീവിതം മാറ്റുകയും ചെയ്തു. ഇത് ചരിത്രസംഭവമായിരുന്നു. ജീവിക്കാന്‍ കൊട്ടാരത്തില്‍ നിന്നുള്ള ചെലവ് ഒഴിവാക്കി, സ്വന്തം അധ്വാനിച്ചുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെ, മേഗന് അന്താരാഷ്ട്ര തലത്തില്‍ വലിയ പിന്തുണ കിട്ടിയിരുന്നു.

'അവര്‍ക്ക് എന്റെ മകനൊരു രാജകുമാരനോ, രാജകുമാരിയോ ആവേണ്ടതില്ലായിരുന്നു. പ്രോട്ടോക്കോളില്‍ നിന്ന് വിഭിന്നമായി കുട്ടിയുടെ ലിംഗം പോലും അറിയേണ്ടതില്ലായിരുന്നു'- മേഗന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, 'നിനക്ക് സുരക്ഷാ സംവിധാനം ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല' എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി'- മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഇത് ആരാണ് പറഞ്ഞതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവര്‍ വിസമ്മതിച്ചു. ഇക്കാര്യം മൗനം പാലിക്കുകയാണോ, മൗനിയാക്കുകയാണോ എന്ന ചോദ്യത്തിന്, അത് പിന്നീടാവാം എന്ന് പറഞ്ഞ് ഒഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാൻ ലക്ഷ്യം; വാടക സൂചിക ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ

uae
  •  5 days ago
No Image

ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി

Kerala
  •  5 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം'; പി.വി അന്‍വറിന് വക്കീല്‍ നോട്ടിസയച്ച് പി ശശി

Kerala
  •  5 days ago
No Image

പത്തനംതിട്ട പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, അറസ്റ്റിലായവരുടെ എണ്ണം 44 ആയി

Kerala
  •  5 days ago
No Image

അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ ഭാവിയെന്ത്? വമ്പൻ കരാർ അണിയറയിൽ ഒരുങ്ങുന്നു

Football
  •  5 days ago
No Image

വീട്ടിലെ സി.സി.ടി.വി തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

Kerala
  •  5 days ago
No Image

സമാധി പൊളിക്കാന്‍ അനുവദിക്കില്ല; അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകന്‍

Kerala
  •  5 days ago
No Image

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

Cricket
  •  5 days ago