HOME
DETAILS
MAL
കെ.സി ജോസഫിനേയും കെ. ബാബുവിനേയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി
backup
March 09 2021 | 06:03 AM
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള കോണ്‍ഗ്രസിന്റെ അവസാനവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. നേതാക്കള്‍ അവരവരുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുകയാണ്. കെ.സി ജോസഫിനേയും കെ. ബാബുവിനേയും മത്സരിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോന്നിയില്‍ റോബിന് പീറ്റര്‍ വേണമെന്ന് അടൂര്‍ പ്രകാശും പത്തനാപുരത്ത് ശരണ്യ മനോജ് വേണമെന്ന് കൊടിക്കുന്നില്‍ സുരേഷും ആവശ്യമുന്നിയിച്ചിട്ടുണ്ട്.
2019 ലെ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം റോബിന് പീറ്ററിനെ മത്സരിപ്പിക്കാത്തതാണെന്നും ഇത്തവണ അത് ആവര്‍ത്തിക്കരുതെന്നുമാണ് അടൂര്‍ പ്രകാശ് പറയുന്നത്.
കൊച്ചിയില്‍ ടോണി ചെമ്മിണിയും മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കനും മത്സരിച്ചേക്കും. അതേസമയം കെ. മുരളീധരന് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."