കോങ്ങാടും സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.എമ്മില്‍ ഭിന്നത
പാലക്കാട്: കോങ്ങാട് സ്ഥാനാര്‍ഥിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റിയിലാണ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നത്.
ഒമ്പതില്‍ എട്ട് ലോക്കല്‍ കമ്മിറ്റികളും എതിര്‍ത്തു. പകരം പട്ടിക വര്‍ഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ പേരുകള്‍ യോഗത്തില്‍ ഉന്നയിച്ചു.
അഡ്വ.കെ ശാന്തകുമാരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത ലോക്കല്‍ കമ്മിറ്റികള്‍ കോങ്ങാട്ട് പ്രാദേശിക നേതാവ് മതിയെന്നും എന്‍.എന്‍. കൃഷ്ണദാസിനെ അറിയിച്ചു. കൃഷ്ണദാസ് ലോക്കല്‍ കമ്മിറ്റികളുടെ നിലപാട് ഉന്നത നേതൃത്വത്തെ അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മണ്ണൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്, കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യന്‍ ഈ രണ്ട് പേരുകളില്‍ ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."