HOME
DETAILS

നിര്‍ണായക തീരുമാനങ്ങളില്ലാതെ റഷ്യ- ഉക്രൈന്‍ മൂന്നാംവട്ട ചര്‍ച്ച

  
backup
March 08 2022 | 03:03 AM

world-little-progress-in-new-peace-talks

മോസ്‌കോ: റഷ്യ-ഉക്രൈന്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായില്ല. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും പ്രതീക്ഷ കൈവിടില്ലെന്നും ഉക്രൈന്‍ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നാണ് റഷ്യയുടെ വിലയിരുത്തല്‍. അടുത്ത ഘട്ടത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ അറിയിച്ചു.

അതേസമയം, സാധാരണക്കാരുടെ ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം ഉക്രൈന്‍ തള്ളി.

സമാധാന ചര്‍ച്ച ഇനിയും തുടരുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പതിമൂന്നാം ദിവസമായിരിക്കുകയാണ്. ആക്രമണം തുടരുന്ന ഖാര്‍ഖിവ്,കിയവ്, മരിയുപോള്‍ തുടങ്ങിയ നഗരങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. കിയവിലെ മകരീവ് പട്ടണത്തില്‍ ബേക്കറിക്ക് നേരെ നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അധികൃതര്‍ അറിയിച്ചു. ഖാര്‍കീവില്‍ മാത്രം തിങ്കളാഴ്ച 209 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തെ വെറുതെ വിടില്ലെന്ന് സെലന്‍സ്‌കി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago