എക്‌സിറ്റ് പോൾ ; പഞ്ചാബിൽ എ.എ.പി, ഗോവയിൽ ഇഞ്ചോടിഞ്ച് യു.പിയിൽ ബി.ജെ.പി
ന്യൂഡൽഹി
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചതിനുപിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു.
യു.പിയിൽ ബി.ജെ.പി അധികാരത്തിൽ തുടരുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. പഞ്ചാബിൽ എ.എ.പി അധികാരത്തിലെത്തും. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
പഞ്ചാബിൽ 63 സീറ്റ് വരെ എ.എ.പിക്ക് ലഭിക്കുമെന്നാണ് 10 എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 59 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഭരണകക്ഷിയായ കോൺഗ്രസിന് 28 സീറ്റ് മാത്രമേ ലഭിക്കാനിടയുള്ളൂ.
യു.പിയിലെ 403 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 230 സീറ്റ് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അഖിലേഷിന്റെ എസ്.പിക്ക് 151 സീറ്റും പ്രവചിക്കുന്നു.
ഉത്തരാഖണ്ഡിൽ 11 എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നു. കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്.
ബി.ജെ.പിക്ക് 35 സീറ്റും കോൺഗ്രസിന് 32 സീറ്റുമാണ് ഇവിടെ പ്രവചിക്കുന്നത്.
ഗോവയിലെ 40 അംഗ നിയമസഭയിൽ ബി.ജെ.പിയും കോൺഗ്രസും 16 സീറ്റുകൾ നേടുമെന്നാണ് മിക്ക പോൾ ഫലങ്ങളും പറയുന്നത്. തൃണമൂൽ കോൺഗ്രസിന് 3 സീറ്റ് പ്രവചിക്കുന്നുണ്ട്. സർക്കാർ രൂപീകരണത്തിന് ഇവിടെ തൃണമൂൽ നിർണായക ശക്തിയാകുമെന്നാണ് പ്രവചനം.
മണിപ്പൂരിൽ ആറ് എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത് 60 ൽ 30 സീറ്റും ബി.ജെ.പി നേടുമെന്നാണ്. കോൺഗ്രസിന് 13 സീറ്റാണ് പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."