നാരീശക്തി പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഇന്ന് സമ്മാനിക്കും
ന്യൂഡൽഹി
2020-21ലെ നാരീശക്തി പുരസ്‌കാരങ്ങൾ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സമ്മാനിക്കും. 29 പേർക്കാണ് അവാർഡ് സമ്മാനിക്കുക. കേരളത്തിൽ നിന്ന് രണ്ടുപേർക്കാണ് പുരസ്‌കാരം.
കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ടിഫനി ബ്രാർ 2020ലെ നാരീ പുരസ്‌കാരത്തിനും മർച്ചന്റ് നേവി ക്യാപ്റ്റനും കടലിലെ അസാധാരണമായ ധൈര്യത്തിന് ഐ.എം.ഒ അവാർഡ് ലഭിച്ച ആദ്യ വനിതയുമായ രാധിക മേനോൻ 2021ലെ നാരീ പുരസ്‌കാരത്തിനും അർഹരായി.
സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് 2020ലെ നാരീശക്തി പുരസ്‌കാരത്തിന് അർഹരായത്. ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, മർച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് 2021ലെ നാരീശക്തി പുരസ്‌കാരത്തിന് അർഹരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."