ഗേറ്റ് ദേഹത്ത് വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം
ഈരാറ്റുപേട്ട
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് മൂന്നര വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലി ജവാദ് ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. സൈഡിലേക്ക് തള്ളിനീക്കുന്ന ഗേറ്റ് കുട്ടികൾ കളിക്കുന്നതിനിടെ അഹ്‌സനിൻ്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
ഗേറ്റ് തലയിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഇമാം ഏകോപന സമിതി ചെയർമാൻ നദീർ മൗലവിയുടെ മകൻ ജവാദി(കുവൈത്ത്)ൻ്റെ മകനാണ് അഹ്‌സൻ അലി. മാതാവ്: ആലുവ കരിങ്ങാം തുരുത്ത് സ്വദേശിനി ഷബാസ്. സഹോദരൻ അയ്മൻ അലി (ഒന്നാം ക്ലാസ് വിദ്യാഥി, അൽ മനാർ സ്‌കൂൾ, ഈരാറ്റുപേട്ട ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."