ഹൈദരലി തങ്ങൾ പ്രതിസന്ധികളെ സൗമ്യത കൊണ്ട് വകഞ്ഞുമാറ്റിയ നായകൻ: ജംഇയ്യത്തുൽ മുഅല്ലിമീൻ
ചേളാരി
ഏതു പ്രതിസന്ധികളെയും വശ്യമായ പെരുമാറ്റം കൊണ്ടും സൗമ്യത കൊണ്ടും വകഞ്ഞുമാറ്റി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിരുന്ന അത്യുന്നത മാതൃകാ നായകനായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷനായി. പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.
ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, കെ. മോയിൻകുട്ടി മാസ്റ്റർ, എം.എ. ചേളാരി, കെ.കെ ഇബ്‌റാഹിം മുസ്‌ലിയാർ, പി.കെ. അബ്ദുൽ ഖാദിർ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം, പി. ഹസൈനാർ ഫൈസി കോഴിക്കോട്, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, ബി.കെ.എസ് തങ്ങൾ എടവണ്ണപ്പാറ, സയ്യിദ് ഹുസൈൻ തങ്ങൾ കാസർകോട്, മാണിയൂർ അബ്ദുറഹ് മാൻ ഫൈസി കണ്ണൂർ, സി. മുഹമ്മദലി ഫൈസി പാലക്കാട്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി പട്ടാമ്പി, എ.എം ശരീഫ് ദാരിമി നീലഗിരി, എ. അശ്‌റഫ് ഫൈസി പനമരം, എം.യു ഇസ്മാഈൽ ഫൈസി എറണാകുളം, എം.കെ അയ്യൂബ് ഹസനി ബാംഗ്ലൂർ, പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ ആലപ്പുഴ, ഹംസ സമദാനി കന്യാകുമാരി, എ. അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോട്ടയം, എം. ആരിഫ് ഫൈസി കൊടക്, അബ്ദുൽ ലത്തീഫ് ദാരിമി ചിക്മഗളൂരു, അബ്ദുറഹ് മാൻ മുസ്‌ലിയാർ ഉഗ്രപുരം, കെ.സി അഹ് മദ്കുട്ടി മൗലവി, സി. അബൂബക്കർ മൗലവി, ഹംസക്കോയ ഹാജി ചേളാരി സംസാരിച്ചു.
സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതവും കെ.ടി ഹുസൈൻകുട്ടി മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."