തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലം പൊലിസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സി ഐ ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്കി
പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സപ്ര്‍ജന്‍ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ നാട്ടുകാര്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണം തുടരുകയായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ഹൃദയാഘാതത്തിന്റെ കാരണം അറിയാന്‍ വിശദമായ ശാസ്ത്രീയ പരിശോധന വേണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലയിരുത്തലുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യക്തമാകാന്‍ കൂടുതല്‍ ശാത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ടെനന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.
തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."