HOME
DETAILS
MAL
മഞ്ചേശ്വരത്ത് നറുക്ക് വി.വി രമേശന്?; സി.പി.എം മണ്ഡലം കമ്മിറ്റിയില്‍ ഏകാഭിപ്രായം
backup
March 11 2021 | 09:03 AM
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ വി.വി രമേശന് സി.പി.എം സ്ഥാനാര്‍ത്ഥിയായേക്കും. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് രമേശന് നറുക്ക് വീണത്. നിലവില്‍ നഗരസഭ കൗണ്‍സിലറാണ് അദ്ദേഹം.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ രമേശന് സംസ്ഥാന കമ്മറ്റിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് സ്ഥാനാര്‍ഥിയാകുന്നത്. മണ്ഡലം കമ്മിറ്റിയിലും ഇത് സംബന്ധിച്ച് ഐകകണേ്ഠ്യനയാണ് തീരുമാനം വന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും.
ആദ്യം കെ.ആര്. ജയാനന്ദയുടെയും പിന്നീട് എം.ശങ്കര്‍ റൈയുടെയും പേരുകളാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നത്. എന്നാല്‍, മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന വിലയിരുത്തലിലാണ് രമേശന് നറുക്ക് വീണത്.
ലീഗും ബി.ജെ.പിയും മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."