HOME
DETAILS
MAL
സഊദിയിൽ ഇന്ന് 390 പുതിയ കൊവിഡ് കേസുകൾ, 267 രോഗമുക്തി, 6 മരണം
backup
March 11 2021 | 12:03 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 267 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 രോഗികൾ മരണപ്പെടുകയും 390പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,947 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 538 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,551 ആയും വൈറസ് ബാധിതർ 381,348 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 267 രോഗികൾ രോഗ മുക്തി നേടിയതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 371,850 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."