HOME
DETAILS
MAL
എയ്ഡഡ് അധ്യാപകര്‍ക്ക് വിലക്ക്: ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ഹരജി
backup
March 11 2021 | 16:03 PM
ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ അഭിഭാഷകനായ ജാവേദ് റഹ്മാന് മുഖേനയാണ് ഹരജി നല്‍കിയത്. കേസ് അടുത്ത ചൊവ്വാഴ്ച കോടതി പരിഗണിക്കും. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം റദ്ദാക്കി കഴിഞ്ഞമാസമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശനിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."