ഗ്രാമി പുരസ്‌കാര വേദിയിലും സമരമുഖത്തെ കര്‍ഷകര്‍ക്കുള്ള പിന്തുണ അടയാളപ്പെടുത്തി യുട്യൂബര്‍ ലില്ലി സിംഗ്
ന്യൂയോര്‍ക്ക്: സമരമുഖത്തെ കര്‍ഷകരെ പിന്തുണച്ച് യുട്യൂബര്‍ ലില്ലി സിംഗ് ഗ്രാമി പുരസ്‌കാര വേദിയില്‍. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നെഴുതിയ മാസ്‌ക് ധരിച്ച് കൊണ്ടാണ് കാനഡ ആസ്ഥാനമായുള്ള ഈ യുട്യൂബര്‍ പുരസ്‌കാര വേദിയിലെത്തിയത്. മാസ്‌ക്ക് ധരിച്ച് ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
'എനിക്കറിയാം ഈ റെഡ് കാര്‍പെറ്റിലെ അല്ലെങ്കില്‍ അവാര്‍ഡ് ഷോയിലെ ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിക്കുമെന്ന്. അതുകൊണ്ടാണ് ഇത് ചെയ്യുന്നത'് ചിത്രം പങ്കുവെച്ച് കൊണ്ട് ലില്ലി സിംഗ്.
ലില്ലിയെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കറും രംഗത്തെത്തി. സ്വര ഭാസ്‌കര്‍, ശ്രുതി സേത്, മോഡല്‍ അമാന്‍ഡ കേര്‍ണി തുടങ്ങിയവര്‍ ലില്ലിയുടെ പോസ്റ്റില്‍ പിന്തുണ നല്‍കി കമന്റ് ചെയ്തിട്ടുണ്ട്.
I know red carpet/award show pictures always get the most coverage, so here you go media. Feel free to run with it ✊? #IStandWithFarmers #GRAMMYs pic.twitter.com/hTM0zpXoIT
— Lilly // #LateWithLilly (@Lilly) March 15, 2021
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നേരത്തെയും ലില്ലി രംഗത്തെത്തിയിരുന്നു.
കര്‍ഷകരെ പിന്തുണച്ച പോപ് ഗായിക റിയാനയ്ക്ക് നന്ദി അര്‍പ്പിച്ചാണ് ലില്ലി സിംഗ് അന്ന് തന്റെ നിലപാട് വ്യക്തമാക്കിയത്. ' അതെ, ഒരുപാട് നന്ദിയുണ്ട്. ഇതൊരു മനുഷ്യത്വപരമായ പ്രശ്‌നം തന്നെയാണ് ഞാന്‍ കര്‍ഷകര്‍ക്കൊപ്പമാണ്,' എന്നായിരുന്നു ലില്ലി സിംഗ് ആ സമയത്ത് ട്വിറ്ററില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."