ചാഞ്ചാട്ടമില്ലാതെ വിപണി; സെന്‍സെക്സ് 50 പോയിന്റ് ഉയര്‍ന്നു
മുംബൈ: ബുധനാഴ്ച്ച വലിയ ചാഞ്ചാട്ടങ്ങളില്ലാതെ വിപണിക്ക് തുടക്കമായി. രാവിലെ 9.18 സമയം ബിഎസ്ഇ സെന്‍സെക്സ് സൂചിക 22 പോയിന്റ് നഷ്ടത്തില്‍ 50,341 നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 5 പോയിന്റ് ഉയര്‍ന്ന് 14,915 നിലയും രേഖപ്പെടുത്തി.
ഐടി, എഫ്എംസിജി സ്റ്റോക്കുകളിലെ കുതിപ്പ് വിപണിക്ക് കരുത്തു പകരുന്നുണ്ടെങ്കിലും ബാങ്കിങ്, ലോഹ ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്. രാവിലെ എല്‍ ആന്‍ഡ് ടി ഓഹരികളാണ് സെന്‍സെക്സില്‍ കാര്യമായ മുന്നേറ്റം കുറിക്കുന്നത്. തുടക്കത്തിലെ 2.08 ശതമാനം നേട്ടം എല്‍ ആന്‍ഡ് ടി കയ്യടക്കി.
എല്‍ആന്‍ഡ്ടി, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, വിപ്രോ, ഐടിസി, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."